Monday 29 August 2011

Mathrubhumi
അക്ഷയ്ദാസിന് വളാഞ്ചേരി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് ഒന്നരലക്ഷം രൂപ നല്‍കി
Posted on: 27 Aug 2011


വളാഞ്ചേരി: അപൂര്‍വരോഗം മൂലം കഷ്ടപ്പെടുന്ന പൂക്കാട്ടിരിയിലെ അക്ഷയ്ദാസിന് വളാഞ്ചേരി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥി കൂട്ടായ്മയിലൂടെ ലഭിച്ചത് 1,56,271 രൂപ. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍നിന്ന് 100001 രൂപയും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നിന്ന് 56,270 രൂപയുമാണ് പിരിഞ്ഞുകിട്ടിയത്. സ്‌കൂള്‍ അസംബ്ലിയില്‍ നടന്ന ചടങ്ങില്‍ സ്‌കൂള്‍ ലീഡര്‍ പി.പി. നജീമും വിദ്യാര്‍ഥി പ്രതിനിധികളും ചേര്‍ന്ന് പിരിച്ചെടുത്ത തുക ചികിത്സാ സഹായസമിതി ഭാരവാഹികളായ കെ.പി. വേലായുധന്‍, ക്യാപ്റ്റന്‍ യു.പി.എസ്. മേനോന്‍ എന്നിവര്‍ക്ക് കൈമാറി. പ്രധാനാധ്യാപിക എം.ജെ. രമണി മെല്‍കെ, ഇ. ഹസ്സന്‍, കെ. പ്രേമരാജ്, സഹായസമിതി ഭാരവാഹികളായ കെ. നസീബ്, മാനു കൂളത്ത്, എ.പി. രാമചന്ദ്രന്‍, നിസാര്‍ പാലക്കല്‍, വിദ്യാര്‍ഥി പ്രതിനിധികളായ മുഹമ്മദ് ജാസിന്‍, ഫസലുദ്ദീന്‍, മുഹമ്മദ് നദീര്‍, ആനന്ദകുമാര്‍ ടി.പി എന്നിവര്‍ സംബന്ധിച്

Wednesday 3 August 2011

PAPER NEWS

Varthalokam

varthalokam



വളാഞ്ചേരി: വളാഞ്ചേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍  തയ്യറാക്കിയ ബ്ലോഗിന്റെ പ്രകാശനം പി.ടി.എ പ്രസിഡന്റ് ഹമീദ് പാണ്ടികശാല നിര്‍വ്വഹിച്ചു. പ്രധാനാധ്യാപിക എം.ജെ.രമണി മെല്‍ക്കെ, കെ. പ്രേംരാജ്, ഗേള്‍സ് ഹൈസ്‌കൂള്‍ പ്രധാനാധ്യാപിക കെ.എം.സതി, എം.സുനില്‍കുമാര്‍, പി.എം.സുരേഷ്, എം.സുധാദേവി, പി.എം.സന്ധ്യ എന്നിവര്‍ പ്രസംഗിച്ചു. ബ്ലോഗ് അഡ്രസ് www.valancheryhs.blogspot.com


Mathrubhumi



mathrubhumi
വളാഞ്ചേരി: ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍  തയ്യറാക്കിയ ബ്ലോഗിന്റെ പ്രകാശനം പി.ടി.എ പ്രസിഡന്റ് ഹമീദ് പാണ്ടികശാല നിര്‍വ്വഹിച്ചു. പ്രധാനാധ്യാപിക എം.ജെ.രമണി മെല്‍ക്കെ, കെ. പ്രേംരാജ്, ഗേള്‍സ് ഹൈസ്‌കൂള്‍ പ്രധാനാധ്യാപിക കെ.എം.സതി, എം.സുനില്‍കുമാര്‍, പി.എം.സുരേഷ്, എം.സുധാദേവി, പി.എം.സന്ധ്യ എന്നിവര്‍ പ്രസംഗിച്ചു. ബ്ലോഗ് അഡ്രസ് www.valancheryhs.blogspot.com

Mathrubhumi

ശാസ്ത്രക്ലബ് ഉദ്ഘാടനംചെയ്തു

Posted on: 01 Jul 2011


വളാഞ്ചേരി: വളാഞ്ചേരി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഭാഭാ ശാസ്ത്രക്ലബ്ബിന്റെ ഉദ്ഘാടനം ഉപപ്രധാനാധ്യാപകന്‍ എം. മോഹന്‍ദാസ് നിര്‍വഹിച്ചു. നവീന്‍ കൊരട്ടിയില്‍, എം.ആര്‍. സജീഷ്, എം.എം. അബുലൈസ്, സി. ഷംനൂണ്‍, എം. നിഖില്‍ലാല്‍, എസ്. സായൂജ് എന്നിവര്‍ പ്രസംഗിച്ചു.


Mathrubhumi

വിദ്യാഭ്യാസം മാനുഷിക മൂല്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതാകണം -സമദാനി
Posted on: 15 Jun 2011




വളാഞ്ചേരി: വിദ്യാഭ്യാസം മാനുഷിക മൂല്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതാകണമെന്ന് എം.പി.അബ്ദുസമദ് സമദാനി എം.എല്‍.എ പറഞ്ഞു. വളാഞ്ചേരി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിജയോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രകൃതിയും സമൂഹവും നല്‍കുന്ന അറിവ് അനുഭവയോഗ്യമാക്കി ചിപ്പിക്കുള്ളിലെ മുത്തുപോലെ സ്വാംശീകരിക്കണമെന്ന് അദ്ദേഹം കുട്ടികളോടാവശ്യപ്പെട്ടു. വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. സ്‌കൂള്‍ മാനേജിങ് കമ്മിറ്റി പ്രസിഡന്റ് കെ.പി.സി.മേനോന്‍, സ്‌കൂള്‍ മാനേജര്‍ സി.എച്ച്. അബുയൂസഫ് ഗുരുക്കള്‍, സെക്രട്ടറി സുരേഷ്, വളാഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി.അബ്ദുല്‍ഗഫൂര്‍, വാര്‍ഡംഗം കെ.എം.ജയശ്രീ, പി.ടി.എ പ്രസിഡന്റ് ഹമീദ് പാണ്ടികശാല, കെ.പി.മാധവമേനോന്‍ എന്നിവര്‍ പ്രസംഗിച്ചു.